14.8 C
New York
Friday, March 28, 2025

Buy now

spot_img

കോള്‍, നെറ്റ് പ്രശ്നം ഉടന്‍ അവസാനിക്കും; ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

ദില്ലി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വിഐ തുടങ്ങിയ കമ്പനികൾ റീചാർജ് പ്ലാനുകൾ ഉയർത്തിയതിന് ശേഷം കഴിഞ്ഞ വർഷം പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ വീണ്ടും പ്രാധാന്യം നേടി. ഈ മാറ്റം കമ്പനിക്ക് വളരെയധികം ഗുണവുമുണ്ടാക്കിയിരുന്നു. ഇത് ബി‌എസ്‌എൻ‌എല്ലിന് 50 ലക്ഷത്തിലധികം വരിക്കാരുടെ വർധനവിന് കാരണമായപ്പോള്‍, 2024-25 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 262 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്യാൻ ബി‌എസ്‌എൻ‌എല്ലിനെ പ്രാപ്‍തവുമാക്കി.

എന്നാൽ കോൾ നിന്ന് പോകുന്നതും കണക്ഷൻ കട്ട്‌ ആകുന്നതിനും എതിരെ ബിഎസ്എൻഎൽ കസ്റ്റമേഴ്സ് നിരന്തരമായി പരാതിപ്പെട്ടിരുന്നു. ഇക്കാരണങ്ങളാൽ നവംബറിൽ കമ്പനിക്ക് മൂന്നുലക്ഷത്തിലധികം വരിക്കാരെ നഷ്‍ടപ്പെട്ടു. ഇപ്പോഴിതാ നെറ്റ്‌വർക്ക് സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി ബി‌എസ്‌എൻ‌എൽ ഉണര്‍ന്ന് പ്രവർത്തിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.

കോള്‍ ഡ്രോപ്പ് ഉടന്‍ അവസാനിക്കും

4ജി സേവനങ്ങളുടെ വേഗത്തിലുള്ള വിതരണം, 5ജി പരീക്ഷണം ആരംഭിക്കൽ, ഉപഭോക്തൃ സേവനത്തിലെ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവയിലൂടെ വരിക്കാരെ ആകർഷിക്കുന്നതിനായി ബിഎസ്‍എൻഎൽ തന്ത്രങ്ങൾ നടപ്പിലാക്കുകയാണ്. എങ്കിലും ഈ ശ്രമങ്ങൾക്കിടയിലും, നെറ്റ്‌വർക്ക് സ്ഥിരതയെക്കുറിച്ചും ഇടയ്ക്കിടെയുള്ള കോൾ ഡ്രോപ്പുകളെക്കുറിച്ചും നിരവധി വരിക്കാർ ആശങ്ക പ്രകടിപ്പിച്ചു. ഇത് നാല് മാസത്തെ വളർച്ചയ്ക്ക് ശേഷം ബിഎസ്എന്‍എല്ലിന് 300,000ത്തിൽ അധികം വരിക്കാരുടെ നഷ്‍ടത്തിന് കാരണമായി.

ഈ പ്രശ്‍നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, നെറ്റ്‌വർക്ക് വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ബിഎസ്‍എൻഎൽ സ്വീകരിച്ചുതുടങ്ങി. വേഗതയേറിയ ഇന്‍റർനെറ്റ് നൽകുന്നതിനും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുമായി തങ്ങളുടെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായി ബി‌എസ്‌എൻ‌എൽ അടുത്തിടെ അവരുടെ എക്സ് അക്കൗണ്ട് വഴി പ്രഖ്യാപിച്ചു. ഈ സംരംഭത്തിന്റെ ഭാഗമായി, വൈദ്യുതി തടസങ്ങൾ ഉണ്ടാകുമ്പോൾ വിശ്വസനീയമായ സേവനം നിലനിർത്തുന്നതിന് നിർണായകമായ 30,000 പുതിയ ബാറ്ററി സെറ്റുകൾ കമ്പനി സ്ഥാപിച്ചുകഴിഞ്ഞു. മാത്രമല്ല, 15,000ത്തിൽ അധികം പവർ പ്ലാന്‍റുകൾ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ഇത് നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾക്ക് ശക്തമായ ഊർജ്ജ വിതരണം വാഗ്‍ദാനം ചെയ്യുന്നു.

35,000 അധിക പവർ പ്ലാന്‍റുകൾ

ഭാവിയിൽ, ബി‌എസ്‌എൻഎല്ലിന്റെ ശൃംഖല കൂടുതൽ വികസിപ്പിക്കാനുള്ള വലിയ പദ്ധതികളുണ്ട്. 2025 ജൂണോടെ 35,000 അധിക പവർ പ്ലാന്‍റുകൾ പ്രവർത്തനക്ഷമമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കൾക്ക് വിശ്വസനീയമായ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാനുള്ള ബിഎസ്എന്‍എല്ലിന്‍റെ പ്രതിബദ്ധതയാണ് ഈ ശ്രമം അടിവരയിടുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles